Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : File Custody

അ​ർ​ജുൻ ആ​യ​ങ്കി​ക്കാ​യി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽകി സൈ​ബ​ർ പോ​ലീ​സ്

ക​​​ണ്ണൂ​​​ർ: സ്വ​​​ർ​​​ണക്കട​​​ത്തു കേ​​​സി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​തി​​​നാ​​​യി ഇ​​​ന്ന​​​ലെ ക​​​ണ്ണൂ​​​ർ സൈ​​​ബ​​​ർ പോ​​​ലീ​​​സ് അ​​​പേ​​​ക്ഷ ന​​​ൽകി. ത​​​ല​​​ശേ​​​രി സൈ​​​ബ​​​ർ കോ​​​ട​​​തി​​യി​​​ലാ​​​ണ് അ​​​ഞ്ചു ​ദി​​​വ​​​സ​​​ത്തെ ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ ന​​​ല്കി​​​യ​​​ത്. ഇ​​​യാ​​​ളു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ണ​​ട​​ക്കം ക​​​ണ്ടെ​​​ത്തി തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഇ​​​ന്ന​​​ലെ ക​​​സ്റ്റ​​​ഡി​​അ​​​പേ​​​ക്ഷ ന​​​ല്കി​​​യ​​​ത്. സൈ​​​ബ​​​ർ പോ​​​ലീ​​​സി​​​ന്‍റെ പ്രൊ​​​ഡ​​​ക്ഷ​​​ൻ വാ​​​റ​​​ന്‍റ് ഇ​​​ന്ന് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

23 കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യെ ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ക​​​ണ്ണൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ​​നി​​​ന്നാ​​​ണു പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​ർ​​​ജു​​​ൻ കൊ​​​ടും​​ക്രി​​​മി​​​ന​​​ലെ​​​ന്നാ​​ണു പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ട്. അ​​​ർ​​​ജു​​​നെ​​​തി​​​രേ വ​​​ള​​​പ​​​ട്ട​​​ണം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ മാ​​​ത്ര​​​മു​​​ള്ള​​​ത് 12 കേ​​​സു​​​ക​​​ളാ​​​ണ്. ഇ​​​തി​​​നി​​​ടെ, വ​​​ള​​​പ​​​ട്ട​​​ണം പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഇ​​​ന്ന​​​ലെ അ​​​ഴീ​​​ക്കോ​​​ട് ക​​​പ്പ​​​ക്ക​​​ട​​​വി​​​ലെ അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യു​​​ടെ വീ​​​ട്ടി​​​ൽ സൈ​​​ബ​​​ർ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

ആ​​​യ​​​ങ്കി​​​യു​​​ടെ ഫോ​​​ണി​​​നാ​​​യാ​​ണു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​തെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. എ​​​ന്നാ​​​ൽ, ഇ​​​യാ​​​ളു​​​ടെ ലാ​​​പ്പ്ടോ​​​പ് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​താ​​​യാ​​​ണു വി​​​വ​​​രം. രാ​​​വി​​​ലെ തു​​​ട​​​ങ്ങി​​​യ പ​​​രി​​​ശോ​​​ധ​​​ന ഉ​​​ച്ച​​​വ​​രെ നീ​​​ണ്ടു. ആ​​​യ​​​ങ്കി​​​ക്കെ​​​തി​​​രേ ഈ ​​​ആ​​​ഴ്ച​​ത​​​ന്നെ കാ​​​പ്പ ചു​​​മ​​​ത്തി റി​​​പ്പോ​​​ർ​​​ട്ട്‌ ക​​​ള​​​ക്ട​​​ർ​​​ക്കു ന​​​ല്കാ​​​നു​​​ള്ള നീ​​​ക്ക​​​വും പോ​​​ലീ​​​സ് ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. ക​​​ണ്ണൂ​​​രി​​​ലു​​​ള്ള വി​​​വി​​​ധ കേ​​​സി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ശേ​​​ഷം അ​​​ർ​​​ജു​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങാ​​​നു​​​ള്ള നീ​​​ക്കം എ​​​റ​​​ണാ​​​കു​​​ളം ഊ​​​ന്നു​​ക​​​ൽ പോ​​​ലീ​​​സും ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up